അതൊരു സൂപ്പര്‍മാന്‍ പ്രകടനം: ഫാഫ് ഡു പ്ലെസി

Sports Correspondent

തന്റെ ടീം ജയിക്കേണ്ടതായിരുന്നുവെന്നും കുശല്‍ ജനിത് പെരേരയുടെ സൂപ്പര്‍മാന്‍ പ്രകടനമാണ് മത്സരം മാറ്റി മറിച്ചതെന്ന് അഭിപ്രായപ്പെട്ട ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. പത്താം വിക്കറ്റില്‍ 78 റണ്‍സ് നേടി വിശ്വ ഫെര്‍ണാണ്ടയോടൊപ്പം ചേര്‍ന്ന് ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ച കുശല്‍ പെരേരയെ സൂപ്പര്‍മാനുമായാണ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഉപമിച്ചത്.

പെരേര അവിശ്വസനീയമായിരുന്നു, അതൊരു സൂപ്പര്‍മാന്‍ ശ്രമം തന്നെയായിരുന്നുവെന്ന് പെരേരയുടെ പ്രകടനത്തെ ഫാഫ് വിശേഷിപ്പിച്ചു. ഈ മത്സരത്തിനു ശേഷം ഇനി വരാനിരിക്കുന്ന പേരിനും പെരുമയ്ക്കും പൂര്‍ണ്ണ അര്‍ഹനാണ് കുശല്‍ എന്നും ഫാഫ് അഭിപ്രായപ്പെട്ടു.

ഞങ്ങള്‍ക്കെവിടെ പിഴച്ചു, എന്താണ് ഇനി മെച്ചപ്പെടേണ്ടത് എന്നെല്ലാം അവലോകനം ചെയ്യാമെങ്കിലും മികച്ചൊരു ബാറ്റിംഗ് പ്രകടനത്തിനു മുന്നിലാണ് ടീം തലകുമ്പിട്ടതെന്ന് തുറന്ന് സമ്മതിക്കാന്‍ യാതൊരു മടിയും വിചാരിക്കേണ്ടതില്ലെന്ന് ഫാഫ് ഡു പ്ലെസി പറഞ്ഞു.