സന്നാഹ മത്സരത്തില്‍ തിളങ്ങി, താരം ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്ക്വാഡില്‍

ശ്രീലങ്കയ്ക്കെതിരെ സന്നാഹ മത്സരങ്ങളില്‍ തുടരെ രണ്ട് ശതകങ്ങള്‍ നേടിയ കുര്‍ട്ടിസ് പാറ്റേര്‍സണെ ടെസ്റ്റ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തി ഓസ്ട്രേലിയ. താരത്തിനെ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. ശ്രീലങ്കയ്ക്കെതിരെ പാറ്റേര്‍സണ്‍ 157, 102 എന്നിങ്ങനെയുള്ള സ്കോറാണ് ഡേനൈറ്റ് ത്രിദിന സന്നാഹ മത്സരത്തില്‍ നേടിയത്.

അതേ സമയം സ്ക്വാഡില്‍ നേരത്തെ ഉള്‍പ്പെടുത്തിയ മാറ്റ് റെന്‍ഷാ, ജോ ബേണ്‍സ്, വില്‍ പുക്കോവസ്കി എന്നിവര്‍ക്ക് കാര്യമായ പ്രകടനങ്ങള്‍ പുറത്തെടുക്കാനായിരുന്നില്ല. നിലവില്‍ ഓസ്ട്രേലിയന്‍ ടീമില്‍ മൂന്ന് പുതുമുഖ താരങ്ങളാണുള്ളത്. പാറ്റേര്‍സണ് പുറമെ, ജൈ റിച്ചാര്‍ഡ്സണ്‍, വില്‍ പുക്കോവസ്കി എന്നിവരും ആദ്യ ടെസ്റ്റ് അവസരത്തിനായി കാത്തിരിക്കുന്നവരാണ്.