ഗോളടിച്ച് തകർക്കുന്നതിനിടെ പരിക്ക്, ഡെംബലെ കുറേ ദിവസം പുറത്തിരിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മികച്ച ഫോമിൽ ഇരിക്കെ ബാഴ്സലോണയുടെ ഫ്രഞ്ച് യുവതാരം ഒസ്മാൻ ഡെംബലെ പരിക്കിന്റെ പിടിയിൽ ആയിരിക്കുകയാണ്. ഇന്നലെ ലെഗനെസിന് എതിരായ മത്സരത്തിലാണ് ഡെംബലെയ്ക്ക് പരിക്കേറ്റത്. മത്സരത്തിന്റെ തുടക്കത്തിൽ ഗോളടിച്ച് ഡെംബലെ ബാഴ്സയെ മുന്നിക് എത്തിച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ പരിക്കേറ്റ് കളം വിടേണ്ടതായി വന്നു.

ഇടതു കാലിനേറ്റ പരിക്ക് മൂന്നാഴ്ചയോളം ഡെംബലെയെ പുറത്തിരുത്തിയേക്കും. അടുത്ത കലാത്തായി ബാഴ്സ ജേഴ്സിയിൽ ഫോമിലേക്ക് ഉയർന്ന ഡെംബലെ ഇപ്പോൾ സ്ഥിരമായി ആദ്യ ഇലവനിൽ എത്തുന്നുണ്ട്. ഇന്നലെ ലെഗനെസിനെതിര 11 ഡ്രിബിളുകൾ നടത്തി ഈ സീസണിലെ ലാലിഗ റെക്കോർഡ് ഡെംബലെ ഇട്ടിരുന്നു.

ഇതുവരെ ബാഴ്സലോണക്കായി 51 മത്സരങ്ങൾ കളിച്ച ഡെംബലെ 17 ഗോളുകളും 14 അസിസ്റ്റും നേടിയിട്ടുണ്ട്.