ഇന്നിംഗ്സ് ജയത്തിനു അരികെ ഇന്ത്യ, കുല്‍ദീപിനു അഞ്ച് വിക്കറ്റ്

Sports Correspondent

വിന്‍ഡീസിനെതിരെ ഇന്നിംഗ്സ് ജയത്തിനരികെ ഇന്ത്യ. ആദ്യ ഇന്നിംഗ്സില്‍ 181 റണ്‍സിനു പറത്താക്കിയ ടീമിനെ രണ്ടാം ഇന്നിംഗ്സില്‍ കുല്‍ദീപ് യാദവിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് തകര്‍ത്തെറിഞ്ഞത്. മൂന്നാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ വിന്‍ഡീസ് 185/8 എന്ന നിലയിലാണ്. കീറണ്‍ പവല്‍ നേടിയ 83 റണ്‍സ് മാത്രമാണ് വിന്‍ഡീസ് നിരയിലെ ശ്രദ്ധേയമായ പ്രകടനം.

കുല്‍ദീപ് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ അശ്വിന്‍ രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.