കെ എസ് ഭരതിനെ ടീമിൽ നിന്ന് ഒഴിവാക്കിയാത് അത് തെറ്റായ തീരുമാനം ആയിരിക്കും എന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. ഇന്ത്യൻ ടീം മാനേജ്‌മെൻ്റ് കെഎസ് ഭരതിൽ അൽപ്പം കൂടെ ക്ഷമ കാണിക്കണം എന്നും ചോപ്ര പറഞ്ഞു. ബാറ്റിംഗ് അല്ല വിക്കറ്റ് കീപ്പിംഗ് കഴിവുകൾ അടിസ്ഥാനമാക്കി മാത്രമേ അദ്ദേഹത്തെ വിലയിരുത്താകൂ എന്നും ആകാശ് ചോപ്ര പറഞ്ഞു. അടുത്ത മത്സരത്തിൽ ഭരതിനെ മാറ്റി ധ്രുവ് ജുറലിനെ കളിപ്പിക്കാൻ ആണ് ഇന്ത്യ ആലോചിക്കുന്നത്.
“ധ്രുവ് ജുറൽ രാജ്‌കോട്ടിൽ തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചേക്കുമെന്ന വാർത്തകൾ ഞാൻ കേൾക്കുന്നു. എന്നോട് വ്യക്തിപരമായി ചോദിച്ചാൽ, കെഎസ് ഭരതിനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിൻ്റെ വിക്കറ്റ് കീപ്പിംഗിനെ അടിസ്ഥാനമാക്കിയാണ്. അതുൽ ഞാൻ മോശമായി ഒന്നും കാണുന്നില്ല, അവൻ ഒരു നല്ല ജോലി ചെയ്യുന്നു,” ആകാശ് ചോപ്ര തൻ്റെ യൂട്യൂബ് ഷോയിൽ പറഞ്ഞു.
“ഇത് ബുദ്ധിമുട്ടുള്ള പിച്ചുകളാണ്, നിങ്ങൾക്ക് ഒരു സ്പെഷ്യലിസ്റ്റ് കീപ്പറെ വേണമെന്ന് നിങ്ങൾ പറഞ്ഞു. അതിനാൽ ആ സ്പെഷ്യലിസ്റ്റ് കീപ്പറുടെ റോളിൽ, ഭരത് തൻ്റെ കടമ നിറവേറ്റുകയാണ്. ഹൈദരാബാദിൽ രണ്ട് ഇന്നിംഗ്‌സിലും നന്നായി കളിച്ചു. വാസ്തവത്തിൽ, രണ്ടാം ഇന്നിംഗ്സിൽ, അദ്ദേഹം കുറച്ചുകൂടി ബാറ്റ് ചെയ്തിരുന്നെങ്കിൽ, ഇന്ത്യ മത്സരത്തിൽ വിജയിക്കുമായിരുന്നു. അവൻ അടുത്ത മത്സരവും കളിക്കണമെന്ന് ഞാൻ കരുതുന്നു. ഒരു കീപ്പറെ കീപ്പറായി കാണണം.” ആകാശ് ചോപ്ര പറഞ്ഞു.