ഇന്ത്യന്‍ ടീമിനൊപ്പം സമയം ചിലവഴിക്കാനായതില്‍ സന്തോഷം അറിയിച്ച് ക്രുണാല്‍ പാണ്ഡ്യ

Sports Correspondent

ഇന്ത്യന്‍ ടീമിലെ മഹാരഥന്മാരോടൊപ്പം ഡ്രെസ്സിംഗ് റൂം പങ്കുവയ്ക്കാനായതിലെ സന്തോഷം ട്വിറ്ററിലൂടെ അറിയിച്ച് ക്രുണാല്‍ പാണ്ഡ്യ. വാഷിംഗ്ടണ്‍ സുന്ദറിനു പരിക്കേറ്റതോടെ ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനം പിടിച്ച ക്രുണാല്‍ പാണ്ഡ്യയ്ക്ക് ഒരു മത്സരത്തിലും അവസരം ലഭിച്ചില്ലെങ്കിലും ടീമിനൊപ്പം ചെലഴിച്ച സമയം ഏറെ ആനന്ദകരമായിരുന്നുവെന്നാണ് മുംബൈ ഇന്ത്യന്‍സ് താരം പറഞ്ഞത്.

ഇന്ത്യ എ ടീമിനൊപ്പം ഇംഗ്ലണ്ടില്‍ ഉണ്ടായിരുന്ന താരത്തെ വാഷിംഗ്ടണ്‍ സുന്ദറിന്റെ പരിക്കിനെത്തുടര്‍ന്ന് ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. തന്റെ അനിയന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മികവാര്‍ന്ന പ്രകടനവും രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ ശതകവും ടീമിനെ വിജയത്തിലേക്ക് നയിച്ചത് കാണാനായതില്‍ ഏറെ സന്തുഷ്ടനാണ് താനെന്ന് പറഞ്ഞ ക്രുണാല്‍ ഉടന്‍ തന്നെ വീണ്ടും കാണാമെന്ന് പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial