ബ്രാത്‍വൈറ്റിന് ഇരട്ട ശതകം, ന്യൂസിലാണ്ട് എ യ്ക്കെതിരെ വിന്‍ഡീസിന് പടുകൂറ്റന്‍ സ്കോര്‍

Brathwaitebravo
- Advertisement -

ക്രെയിഗ് ബ്രാത്‍വൈറ്റ് നേടിയ 246 റണ്‍സിന്റെ ബലത്തില്‍ ന്യൂസിലാണ്ട് എയ്ക്കെതിരെ 571 റണ്‍സിന്റെ പടുകൂറ്റന്‍ സ്കോര്‍ നേടി വിന്‍ഡീസ്. ചതുര്‍ദിന സന്നാഹ മത്സരത്തില്‍ ഡാരെന്‍ ബ്രാവോ(93), ജെര്‍മൈന്‍ ബ്ലാക്ക്വുഡ്(53), ജോണ്‍ കാംപെല്‍(46), റെയ്മന്‍ റീഫര്‍(46) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ന്യൂസിലാണ്ട് എയ്ക്കായി മക്കോഞ്ചി മൂന്നും മൈക്കല്‍ റേ, രച്ചിന്‍ രവീന്ദ്ര എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 15 ഓവറില്‍ 45 റണ്‍സ് നേടിയിട്ടുണ്ട്. രച്ചിന്‍ രവീന്ദ്ര 22 റണ്‍സും ഹെന്‍റി കൂപ്പര്‍ 19 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുകയാണ്.

Advertisement