കെ.പി.എൽ വാതുവെപ്പ്, രണ്ട് താരങ്ങൾ കൂടി അറസ്റിൽ

കർണാടക പ്രീമിയർ ലീഗിലെ വാതുവെപ്പ് വിവാദത്തിൽ രണ്ട് താരങ്ങളെ കൂടെ അറസ്റ് ചെയ്തത് ക്രൈം ബ്രാഞ്ച്. ഇതോടെ അറസ്റ്റ് ചെയ്ത താരങ്ങളുടെ എണ്ണം നാലായി. ബെല്ലാരി ടസ്‌കേഴ്‌സ് ക്യാപ്റ്റൻ സി.എം ഗൗതമിനെയും ടീമിലെ മറ്റൊരു താരമായ അബ്രാർ ഖാസിയെയുമാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2019 കെ.പി.എൽ ഫൈനലിൽ ബെല്ലാരി ടസ്‌കേഴ്‌സും ഹൂബ്ലി ടൈഗേർസും തമ്മിലുള്ള മത്സരത്തിനിടെ പതുകെ ബാറ്റ് ചെയ്യാൻ 20 ലക്ഷം കൈപറ്റിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

2019ലെ കെ.പി.എൽ ഫൈനലിലെ വാതുവെപ്പുമായി ബന്ധപ്പെട്ടാണ് രണ്ടു താരങ്ങളെയും അറസ്റ് ചെയ്തത്. കെ.പി.ൽ ഫൈനലിൽ ഹൂബ്ലി ടൈഗേർസും ബെല്ലാരി ടസ്‌കേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് വാതുവെപ്പ് നടന്നത്. കർണാടകക്ക് വേണ്ടി രഞ്ജി ട്രോഫിയിൽ കളിച്ചിട്ടുള്ള താരങ്ങളാണ് ഗൗതമും ഖാസിയും. നിലവിൽ ഗൗതം ഗോവക്ക് വേണ്ടിയും ഖാസി മിസോറാമിന് വേണ്ടിയുമാണ് കളിക്കുന്നത്. ഈ അടുത്ത തുടങ്ങാനിരിക്കുന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിക്ക് വേണ്ടിയുള്ള ടീമിൽ ഇരു താരങ്ങളെയും ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

Previous articleഎഡേഴ്സണ് പരിക്ക്, ലിവർപൂളിനെതിരെ കളിക്കുന്നത് സംശയം
Next article“സോൾഷ്യാർ ഫെർഗൂസണെ പോലെ തന്നെ”