എഡേഴ്സണ് പരിക്ക്, ലിവർപൂളിനെതിരെ കളിക്കുന്നത് സംശയം

- Advertisement -

പ്രീമിയർ ലീഗിൽ ഒരു വമ്പൻ പോരാട്ടം നടക്കാനിരിക്കെ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി. ഞായറാഴ്ച ലിവർപൂളിനെ നേരിടേണ്ട മാഞ്ചസ്റ്റർ സിറ്റി അവരുടെ ഒന്നാം ഗോൾകീപ്പർ എഡേഴ്സൺ ഇല്ലാതെയാകും ഇറങ്ങുക. ഇന്നലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ എഡേഴ്സണ് ഏറ്റ പരിക്കാണ് സിറ്റിക്ക് പ്രശ്നമായിരിക്കുന്നത്. ഇന്നലെ അറ്റലാന്റയ്ക്ക് എതിരെ ഇറങ്ങിയ എഡേഴ്സൺ ആദ്യ പകുതിയിൽ പരിക്കേറ്റ് കളം വിട്ടിരുന്നു.

മസിൽ ഇഞ്ച്വറി ആയതു കൊണ്ട് തന്നെ ഒന്നോ രണ്ടോ ആഴ്ച എഡേഴ്സൺ പുറത്തിരിക്കേണ്ടി വന്നേക്കും. എഡേഴ്സൺ ഇല്ലായെങ്കിൽ അത് സിറ്റിക്ക് വലിയ പ്രശ്നം തന്നെ നൽകും. എഡേഴ്സണ് പകരം ബ്രാവോ ആവും ലിവർപൂളിനെതിരെ സിറ്റിയുടെ വല കാക്കുക.

Advertisement