കെ.പി.എൽ വാതുവെപ്പ് വിവാദത്തിൽ ഒരു താരം കൂടി അറസ്റ്റിൽ

- Advertisement -

കർണാടക പ്രീമിയർ ലീഗിലെ വാതുവെപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ഒരു താരം കൂടി അറസ്റ്റിൽ. ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ് താരം നിഷാന്ത് സിങ് ശെഖാവത്തിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നേരത്തെ ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ് ബൗളിംഗ് പരിശീലകൻ വിനു പ്രസാദിനെയും ബാറ്റ്സ്മാൻ വിശ്വനാഥനെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

നിഷാന്ത് സിങ് ആണ് നേരത്തെ വാതുവെപ്പുകാരെ വിനു പ്രസാദിനും കൂട്ടുകാർക്കും പരിചയപെടുത്തിക്കൊടുത്തത്. വിശ്വനാഥനെ വാതുവെപ്പിലേക്ക് കൊണ്ടുവരാൻ വിനു പ്രസാദിനെ സഹായിച്ചതും നിഷാന്ത് സിങ് ആണ്. കർണാടക പ്രീമിയർ ലീഗിൽ 2018ൽ നടന്ന പതിനെട്ടാമത്തെ മത്സരത്തിലാണ് വാതുവെപ്പ് നടന്നത്.

മൈസൂരിൽ നടന്ന മത്സരത്തിൽ 20 പന്തിൽ 10 റൺസിൽ കുറവ്  എടുക്കാൻ വേണ്ടി വിശ്വനാഥൻ 5 ലക്ഷം കൈപ്പറ്റിയെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.  മത്സരത്തിൽ റൺസ് കുറച്ച് റൺസ് മാത്രമേ എടുക്കു എന്ന് സൂചന നൽകാൻ വേണ്ടി താരം മത്സരത്തിനിടെ ബാറ്റ് മാറ്റുകയും ജേഴ്സിയുടെ കൈ ചുരുട്ടി വെക്കുകയും ചെയ്തിരുന്നു.

Advertisement