ചരിത്രം തിരുത്തി, EMEA കൊണ്ടോട്ടി ഇനി കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാർ

- Advertisement -

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം ഇ എം എ എ കൊണ്ടോട്ടി സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ ദേവഗിരി കോളേജിനെ തകർത്തു കൊണ്ടായിരുന്നു ഇ എം ഇ എ കൊണ്ടോട്ടിയുടെ കിരീട നേട്ടം. ഫൈനലിൽ ഇന്ന് ഒരു ആവേശ പോരാട്ടമായിരുന്നു പ്രതീക്ഷിച്ചത് എങ്കിലും എളുപ്പത്തിൽ തന്നെ വിജയം സ്വന്തമാക്കാൻ കൊണ്ടോട്ടിക്കായി.

എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഇ എം ഇ എയുടെ വിജയം. വിജയികൾക്ക് വേണ്ടി അർഷാദ്, നിസാം, കുട്ടാപ്പി എന്നിവരാണ് ഗോൾ നേടിയത്. ചരിത്രത്തിൽ ആദ്യമായാണ് ഇ എം ഇ എ കോളേജ് കാലിക്കറ്റ് യൂണിവേഴ്സിറ്റി കിരീടം നേടുന്നത്. സെമി ഫൈനലിൽ ഫറൂഖ് കോളേജിനെ തോൽപ്പിച്ചായിരുന്നു ഇ എം ഇ എയുടെ ഫൈനൽ പ്രവേശനം. നേരത്തെ നടന്ന ലൂസേഴ്സ് ഫൈനൽ ജയിച്ച് ഐ എസ് എസ് കോളേജ് പെരിന്തൽമണ്ണ മൂന്നാം സ്ഥാനം സ്വന്തമാക്കി.

Advertisement