ഇന്ന് ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ നാലു റൺസിന് പുറത്തായതോടെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ 2020ലെ ബാറ്റിംഗ് ഇന്നിങ്സ് അവസാനിച്ചിരിക്കുകയാണ്. കോഹ്ലിക്ക് ഇത് അത്യപൂർവ്വ വർഷമാണ്. ഒരു സെഞ്ച്വറി പോലും നേടാൻ കഴിയാത്ത വർഷം. 2008നു ശേഷം ആദ്യമായാണ് കോഹ്ലിക്ക് ഇത്തരം ഒരു വർഷം ഉണ്ടാകുന്നത്. 2008മുതൽ ഇങ്ങോട്ട് എല്ലാ വർഷവും കോഹ്ലി ഒരു സെഞ്ച്വറി എങ്കിലും നേടിയിരുന്നു.
ഇത്തവണ കൊറോണ കാരണം മത്സരങ്ങൾ കുറഞ്ഞതാണ് കോഹ്ലിയുടെ സെഞ്ച്വറി ഇല്ലായ്മക്ക് കാരണം. ഈ വർഷം 37 ഇന്നിങ്സുകളാണ് കോഹ്ലി ആകെ ക്രിക്കറ്റിൽ കളിച്ചത്. അതിൽ ഒന്നു പോലും സെഞ്ച്വറി ആയി മാറിയില്ല. 2008ൽ സെഞ്ച്വറി ഇല്ലാത്ത വർഷം അഞ്ചു ഏകദിനം മാത്രമായിരുന്നു കോഹ്ലി കളിച്ചിരുന്നത്
കോഹ്ലിയുടെ അവസാന 30 ഇന്നിങ്സുകൾ;
94*, 19, 70*, 4, 0, 85, 30*, 26, 16, 78, 89, 45, 11, 38, 11, 51, 15, 9, 2, 19, 3, 14, 21, 89, 63, 9, 40, 85, 74, 4