ടെസ്റ്റ് റാങ്കിംഗിൽ കോഹ്ലിക്ക് വീണ്ടും തിരിച്ചടി

- Advertisement -

പുതിയ ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലിക്ക് വീണ്ടും തിരിച്ചടി. കോഹ്ലി രണ്ടാം സ്ഥാനത്ത് തന്നെയാണ് ഉള്ളത് എങ്കിലും 20 പോയന്റോളം ഈ പുതിയ റാങ്കിംഗിൽ നഷ്ടമായിം ന്യൂസിലൻഡിനെതിരായ ടെസ്റ്റുകളിൽ ഒട്ടും തിളങ്ങാൻ കോഹ്ലിക്ക് ആയിരുന്നില്ല. ഓസ്ട്രേലിയൻ താരം സ്മിത്ത് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

സ്മിത്തിന് 911 പോയന്റുകളാണ് ഉള്ളത്. 886 പോയന്റുമായാണ് കോഹ്ലി രണ്ടാമത് നിൽക്കുന്നത്. ന്യൂസിലൻഡ് ക്യാപ്റ്റ്ൻ കെയ്ൻ മൂന്നാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്ത്യൻ താരമായ പൂജാരയും റാങ്കിംഗിൽ ഏഴാം സ്ഥാനത്ത് എത്തി. അവസാന റാങ്കിംഗിൽ ഒമ്പതാം സ്ഥാനത്തായിരുന്നു പൂജാര ഉണ്ടായിരുന്നത്. രഹാനെ ഒമ്പതാം സ്ഥാനത്തുണ്ട്. അഗർവാൾ ആദ്യ പത്തിൽ നിന്ന് പുറത്തായി.

Latest ICC Test Ranking

1) Smith (911)
2) Kohli (886)
3) Labuschagne (827)
4) Kane (813)
5) Babar (800)
6) Warner (793)
7) Pujara (766)
8) Root (764)
9) Rahane (726)
10) Stokes (718)

Advertisement