നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മാറ്റങ്ങൾ നിർദേശിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. കൂടുതൽ സംതുലിതമായ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഒരു മത്സരം വിദേശത്തും ഒരു മത്സരം ഹോം ഗ്രൗണ്ടിലും എന്ന രീതിയിൽ വേണമെന്നാണ് വിരാട് കോഹ്‌ലി നിർദ്ദേശിച്ചത്.
ഇന്ത്യൻ ടീം നിലവിൽ മികച്ച രീതിയിൽ പ്രകടനം നടത്തുന്നുണ്ടെന്നും എന്നാൽ ഇന്ത്യ വിദേശത്ത് വെറും 2 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് കളിച്ചതെന്നും വിരാട് കോഹ്‌ലി പറഞ്ഞു. അതെ സമയം ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആധിപത്യമാണെന്ന വാദത്തെ വിരാട് കോഹ്‌ലി എതിർത്തു. ഇന്ത്യ രണ്ട് പരമ്പരകൾ ഹോം ഗ്രൗണ്ടിലാണ് കളിച്ചതെന്നും എന്നിട്ടാണ് ഇന്ത്യക്ക് 360 പോയിന്റ് ലഭിച്ചതെന്നും വിരാട് കോഹ്‌ലി പറഞ്ഞു.
നിലവിൽ ഇന്ത്യ വെസ്റ്റിൻഡീസിനെതിരെ കളിച്ച രണ്ട് ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് വിദേശത്ത് കളിച്ചത്. രണ്ട് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ ജയിക്കുകയും ചെയ്തിരുന്നു. നിലവിൽ മൂന്ന് പരമ്പരകളിലായി ഏഴ് മത്സരങ്ങൾ ജയിച്ച ഇന്ത്യ 360 പോയിന്റുമായി ബഹുദൂരം മുൻപിലാണ്.