രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോൽപ്പിച്ചപ്പോൾ മാൻ ഓഫ് ദി മാച്ച് അവാർഡിനർഹനായത് കോഹ്ലി തന്നെ. ആദ്യ ഇന്നിങ്സിൽ നേടിയ ഇരട്ട സെഞ്ച്വറിയാണ് കോഹ്ലിയെ മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അർഹനാക്കിയത്. ഈ ഇരട്ട സെഞ്ച്വറി തന്റെ ഉത്തരവാദിത്വം ആയിരുന്നു എന്ന് കോഹ്ലി പറഞ്ഞും ടീമിനെ സഹായിക്കുക എന്നത് മാത്രമായിരുന്നു തന്റെ ഉദ്ദേശം. ടീമിനെ ആലോചിക്കുമ്പോൾ തനിക്ക് മേലുള്ള സമ്മർദ്ദങ്ങൾ മറക്കാൻ തനിക്ക് ആകുന്നുണ്ട് എന്നും കോഹ്ലി പറഞ്ഞു.
ടീമിന് വേണ്ടി കളിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന അവസ്ഥയിലാണ് താൻ ഇപ്പോൾ ഉള്ളത് എന്ന് കോഹ്ലി പറഞ്ഞു. ടീമിനെ മികച്ച നിലയിലാക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശം. വർഷങ്ങളായുള്ള പരിചയസമ്പത്ത് ആണ് തന്നെ ഇങ്ങനെ ചിന്തിപ്പിക്കുന്നത് എന്നും കോഹ്ലി പറഞ്ഞു. മിതമായ ആഹ്ലാദം നടത്തിയതും കളിയെ കുറിച്ചുള്ള വ്യക്തമായ ധാരണ ഉള്ളത് കൊണ്ടാണെന്നും കോഹ്ലി പറഞ്ഞു.