പരിമിത ഓവർ ക്രിക്കറ്റിലെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് കോഹ്ലി മാറി എങ്കിലും അദ്ദേഹം എന്നും ടീമിന്റെ ലീഡർ തന്നെയാകും എന്ന് പുതിയ ക്യാപ്റ്റൻ രോഹിത് പറഞ്ഞു. “കോഹ്‌ലിയുടെ നിലവാരമുള്ള ഒരു ബാറ്റർ ടീമിൽ എപ്പോഴും ആവശ്യമാണ്. ടി20 ഫോർമാറ്റിൽ ശരാശരി 50+ ഉള്ള ഒരു താരം എന്നത് സങ്കൽപ്പിക്കാൻ ആവാത്തതാണ്. അദ്ദേഹത്തിന്റെ അനുഭവപരിചയം ഉപയോഗിച്ച്, അദ്ദേഹം ബാറ്റ് ചെയ്യുകയും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ നിന്ന് ഇന്ത്യയെ പലതവണ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.” രോഹിത് പറഞ്ഞു.
“അദ്ദേഹം ഇപ്പോഴും ടീമിന്റെ ലീഡറാണ്. കോഹ്ലിയുടെ സാന്നിദ്ധ്യം നഷ്‌ടപ്പെടുത്താൻ ഒരിക്കലും ഒരു ടീമും ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് വളരെ പ്രധാനമാണ്.” രോഹിത് കൂട്ടിച്ചേർത്തു.