ഗോൾ നിലക്കാത്ത ഐ എസ് എൽ, മുംബൈ സിറ്റിക്ക് ഒരു വൻ വിജയം കൂടെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിലെ ഗോൾ മഴ തുടരുന്നു. ഇന്ന് മുംബൈ സിറ്റിയും ജംഷദ്പൂരും ഏറ്റുമുട്ടിയപ്പോൾ ആറു ഗോളുകളാണ് പിറന്നത്. രണ്ടിനെതിരെ നാലു ഗോളുകൾക്ക് വിജയിച്ചു കൊണ്ട് മുംബൈ സിറ്റി അവരുടെ സീസണിലെ നാലാം ജയം കണ്ടെത്തി. ഇന്ന് മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടിൽ തന്നെ ഗബ്രിയേൽ കസീനോയിലൂടെ മുംബൈ സിറ്റി ലീഡ് എടുത്തു. കസീനോ ഇന്ന് ഈ ഗോളിന് പുറമെ രണ്ട് അസിസ്റ്റും മുംബൈ സിറ്റിക്ക് നൽകി.

17ആം മിനുട്ടിൽ ബിപിൻ സിങിന്റെ ഗോളും 24ആം മിനുട്ടിലെ അംഗുളോയുടെ ഗോളുമാണ് കസീനോ ഒരുക്കിയത്. രണ്ടാം പകുതിയിൽ 48ആം മിനുട്ടിൽ കോമൽ തട്ടാലും 55ആം മിനുറ്റിൽ എലി സബിയയും ഗോൾ നേടിയപ്പോൾ ജംഷദ്പൂരിന് പ്രതീക്ഷ വന്നു. അപ്പോൾ സ്കോർ 3-2. പക്ഷെ 70ആമ്മ് മിനുട്ടിലെ കറ്ററ്റുവിന്റെ ഗോൾ കളി മുംബൈ സിറ്റിയുടേതാക്കി മാറ്റി. 5 മത്സരങ്ങളിൽ 12 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് മുംബൈ സിറ്റി. 8 പോയിന്റുമായി ജംഷദ്പൂർ രണ്ടാമതു നിൽക്കുന്നു.