കോഹ്ലിക്ക് ഇനി അതേ പോലെ തന്നെ സിക്സടിക്കാൻ ആകില്ല എന്ന് ഹാരിസ് റൗഫ്

Newsroom

കഴിഞ്ഞ ടി20 ലോകകപ്പിൽ പാകിസ്താൻ താരം ഹാരിസ് റൗഫിന്റെ പന്തിൽ വിരാട് കോഹ്ലി അടിച്ച് പറത്തിയ രണ്ട് സിക്സുകൾ ഏറെ പ്രശസ്തി നേടിയിരുന്നു. കഴിഞ്ഞ വർഷം ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച രണ്ട് സിക്സുകൾ ആയാരുന്നു ആ ഷോട്ടുകളെ കണക്കാക്കിയത്. എന്നാൽ കോഹ്ലി ഇനി തന്നെ അത്തരത്തിൽ സിക്സടിക്കാൻ ആയേക്കില്ല എന്ന് റൗഫ് പറഞ്ഞു.

കോഹ്ലി 23 01 09 12 08 40 996

ഇനി അങ്ങനെ ഒരു ഷോട്ടിന് ശ്രമിച്ചാൽ കോഹ്ലി പരാജയപ്പെട്ടേക്കും എന്ന് റൗഫ് പറയുന്നു. അന്ന് ആ സിക്സ് അടിച്ചപ്പോൾ വേദനിച്ചു. ക്രിക്കറ്റ് അറിയാവുന്ന ആർക്കും അറിയാം അദ്ദേഹം എത്ര മികച്ച കളിക്കാരനാണെന്ന്. അദ്ദേഹം ഒരു തവണ ആ ഷോട്ട് കളിച്ചു; അയാൾക്ക് അത് വീണ്ടും ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. അത്തരം ഷോട്ടുകൾ വളരെ അപൂർവമാണ്, നിങ്ങൾക്ക് അവ വീണ്ടും വീണ്ടും അടിക്കാൻ കഴിയില്ല. റൗഫ് പറഞ്ഞു.