ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ കോഹ്ലി റൺ ഔട്ട് ആയതിന് താൻ മാപ്പു പറഞ്ഞിരുന്നു എന്ന് രഹാനെ. രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നതിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു രഹാനെ. കോഹ്ലി റണൗട്ട് ആയ അന്ന് വൈകിട്ട് താൻ കോഹ്ലിയോട് മാപ്പു പറഞ്ഞിരുന്നു. കോഹ്ലി അതിൽ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല എന്നും രഹാനെ പറഞ്ഞു.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ ശക്തമായ നിലയിൽ ഇരിക്കുമ്പോൾ ആയിരുന്നു രഹാനെയുടെ കോൾ പിഴച്ചതും കോഹ്ലി റൺ ഔട്ട് ആയത്. ഈ റണൗട്ടിന് ശേഷമായിരുന്നു ഇന്ത്യയുടെ ബാറ്റിങ് തകർന്നത്. ക്രിക്കറ്റിൽ ഇത് സാധാരണ ആണെന്നും അത് മനസ്സിലാക്കാൻ കോഹ്ലിക്കും തനിക്കും ആകും എന്നും രഹാനെ പറഞ്ഞു. എങ്കിലും ആ റണൗട്ടിന് ശേഷമാണ് കളി ഓസ്ട്രേലിയക്ക് അനുകൂലമായി മാറാൻ തുടങ്ങിയത് എന്ന് രഹാനെ പറഞ്ഞു.