2018 അവസാനിക്കുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. പുതിയ ടെസ്റ്റ് റാങ്കിങ് പ്രകാരം രണ്ടാം സ്ഥാനത്തുള്ള കെയ്ൻ വില്യംസിനേക്കാൾ 34 പോയിന്റിന്റെ ലീഡ് ഒന്നാം സ്ഥാനത്ത് കോഹ്‌ലിക്കുണ്ട്.
ഏകദിന റാങ്കിങ്ങിലും കോഹ്‌ലി തന്നെയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ രോഹിത് ശർമയേക്കാൾ 28 പോയിന്റിന്റെ ലീഡ് കോഹ്‍ലിക്കുണ്ട്. കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതും കോഹ്‌ലിയായിരുന്നു. 1322 റൺസ് ആണ് കോഹ്‌ലി കഴിഞ്ഞ കൊല്ലം ടെസ്റ്റിൽ അടിച്ചു കൂട്ടിയത്.
അതെ സമയം ബൗളർമാരുടെ ടെസ്റ്റ് റാങ്കിങ്ങിൽ സൗത്ത് ആഫ്രിക്കൻ ബൗളർ റബാഡയാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സനെക്കാൾ 6 പോയിന്റിന്റെ ലീഡ് നേടിയാണ് റബാഡ ഒന്നാം സ്ഥാനത്ത് എത്തിയത്. ഏകദിന റാങ്കിങ്ങിൽ ഇന്ത്യയുടെ ബുംറയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള അഫ്ഗാൻ ബൗളർ റഷീദ് ഖാൻ ആണ്.