“ന്യൂസിലൻഡ് ഇന്ത്യയെക്കാൾ നന്നായി കളിച്ചു, വിജയവും അർഹിക്കുന്നു”

Newsroom

ഇന്ന് നടന്ന ആദ്യ ഏക ദിനത്തിൽ ന്യൂസിലൻഡ് വിജയം അർഹിക്കുന്നു എന്ന് ഇന്ത്യം ക്യാപ്റ്റൻ കോഹ്ലി. ഇന്ത്യയെക്കാൾ മികച്ച പ്രകടനം തന്നെയാണ് ന്യൂസിലൻഡ് കാഴ്ചവെച്ചത്. 347 റൺസ് എന്നത് മികച്ച സ്ക്വാഡായാണ് തനിക്ക് തോന്നിയത് പക്ഷെ ന്യൂസിലൻഡ് താരങ്ങളുടെ ബാറ്റിംഗ് കളി ഇന്ത്യയുടെ കയ്യിൽ നിന്ന് അകറ്റി എന്നും കോഹ്ലി പറഞ്ഞു. റോസ് ടെയ്ലറിന്റെയും ലാതമിന്റെയും ബാറ്റിംഗിനെയും കോഹ്ലി പ്രശംസിച്ചു.

റോസ് ടെയ്ലറിന്റെ ക്യാച്ച് തുടക്കത്തിൽ കുൽദീപ് നഷ്ടമാക്കിയിരുന്നു. എന്നാൽ ഇന്ത്യയുടെ ഫീൽഡിൽ മൊത്തതിൽ മികച്ചതായിരുന്നു എന്ന് കോഹ്ലി പറഞ്ഞു‌. ഇനിയും ഫീൽഡിംഗ് മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നും കോഹ്ലി പറഞ്ഞു. ഓപണർമാരായ മായങ്കിന്റെയും പ്രിത്വി ശായുടെയും പ്രകടനം നല്ലതായിരുന്നു എന്നും കോഹ്ലി പറഞ്ഞു.