ജോണ്ടി റോഡ്സിനെ വെല്ലും ഫീൽഡിങ്ങുമായി വിരാട് കോഹ്‌ലി

Photo: Twitter/@BCCI
- Advertisement -

ദക്ഷിണാഫ്രിക്കൻ ഫീൽഡിങ് ഇതിഹാസം ജോണ്ടി റോഡ്സിനെ വെല്ലുന്ന ഫീൽഡിങ് പ്രകടനവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇന്ന് ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിന മത്സരത്തിലാണ് റോഡ്സിനെ വെല്ലുന്ന ഫീൽഡിങ് വിരാട് കോഹ്‌ലി കാഴ്ചവെച്ചത്.

വിരാട് കോഹ്‌ലി ഒരു മുഴുനീളൻ ഡൈവിലൂടെ മികച്ച ഫോമിലുള്ള നിക്കോളാസിനെ റൺ ഔട്ട് ആക്കുകയായിരുന്നു. ബുംറയുടെ പന്തിൽ സിംഗിളിന് ശ്രമിക്കവെയാണ് വിരാട് കോഹ്‌ലി നിക്കോളാസിനെ റൺ ഔട്ട് ആക്കിയത്. ന്യൂസിലാൻഡിനെതിരായ ടി20യിലും വിരാട് കോഹ്‌ലി മികച്ച ഫീൽഡിങ്ങിലൂടെ മൺറോയെ റൺ ഔട്ട് ആക്കിയിരുന്നു.

1992 ലോകകപ്പിൽ പാകിസ്ഥാന്റെ ഇൻസമാമുൽ ഹഖിനെ ജോണ്ടി റോഡ്‌സ് റൺ ഔട്ട് ആക്കിയതിന് തുല്യമായ രീതിയിലായിരുന്നു വിരാട് കോഹ്‌ലി ഇന്ന് നിക്കോളാസിനെ റൺ ഔട്ട് ആക്കിയത്.

Advertisement