ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാമത്തെ ടെസ്റ്റിൽ ഒന്നാം ദിവസം മത്സരം അവസാനിക്കുമ്പോൾ ബേധപെട്ട സ്കോർ കണ്ടെത്തി ഇന്ത്യ. ഒന്നാം ദിനം കാളി അവസാനിക്കുമ്പോൾ കോഹ്ലിയുടെയും രഹാനെയുടെയും മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 307 റൺസ് എടുത്തിട്ടുണ്ട്. ഒന്നാം ദിവസത്തെ അവസാന പന്തിൽ ഹർദിക് പാണ്ട്യയുടെ വിക്കറ്റ് നഷ്ട്ടമായിരുന്നില്ലെങ്കിൽ ഇന്ത്യക്ക് മത്സരത്തിൽ മുൻതൂക്കം ലഭിക്കുമായിരുന്നു.
ഒരു വേള ഇന്ത്യ തകർച്ചയെ നേരിടുമെന്ന് തോന്നിച്ച ഘട്ടത്തിൽ കോഹ്ലിയും രഹാനെയും പടുത്തുയർത്തിയ മികച്ച കൂട്ടുകെട്ടാണ് ഇന്ത്യക്ക് തുണയായത്. കോഹ്ലി സെഞ്ചുറിക്ക് 3 റൺസ് അകലെ വെച്ച് പുറത്തായപ്പോൾ 81 റൺസ് എടുത്ത രഹാനെ കോഹ്ലിക്ക് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് 159 റൺസാണ് കൂട്ടിച്ചേർത്തത്. ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്ന റിഷഭ് പന്ത് ആണ് 22 റൺസോടെ ക്രീസിൽ ഉള്ളത്. ഇന്ത്യക്ക് വേണ്ടി ധവാൻ 33 റൺസും കെ.എൽ രാഹുൽ 23 റൺസും എടുത്തു.
ഇംഗ്ലണ്ട് നിരയിൽ 3 വിക്കറ്റ് വീഴ്ത്തിയ വോക്‌സ് മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ആൻഡേഴ്സണും സ്റ്റുവർട്ട് ബ്രോഡും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.