യുവന്റസിൽ അരങ്ങേറ്റം കുറിക്കുന്ന റൊണാൾഡോയ്ക്ക് ആശംസകൾ അറിയിച്ച് ബ്രസീലിയൻ ഇതിഹാസം പെലെ

- Advertisement -

യുവന്റസിൽ അരങ്ങേറ്റം കുറിക്കുന്ന ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് ആശംസകൾ അറിയിച്ച് ബ്രസീലിയൻ ഇതിഹാസം പെലെ. ട്വിറ്ററിലൂടെയാണ് ഇറ്റാലിയൻ ലീഗിൽ യുവന്റസിനൊപ്പം അരങ്ങേറുന്ന സൂപ്പർ താരത്തിന് ബ്രസീലിയൻ ഇതിഹാസ താരവും ലോകകപ്പ് ജേതാവുമായ പെലെ ആശംസകൾ അറിയിച്ചത്.

ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി അറിയപ്പെടുന്ന പെലെ മറ്റൊരു രഹസ്യവും ഇതിനൊപ്പം വെളിപ്പെടുത്തി. 1961 ൽ തന്നെ യുവന്റസ് സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു എന്ന കാര്യമാണ് പെലെ പുറത്ത് വിട്ടത്. മൂന്നു ലോകകപ്പുകൾ ബ്രസീലിനൊപ്പം നേടിയ പെലെ ബ്രസീലിയൻ ക്ലബായ സാന്റോസിന്റെ താരമായിരുന്നു.

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ സീരി എ അരങ്ങേറ്റം ഇന്ന് നടക്കും. യുവന്റസ് – ചീവോ മത്സരത്തിനോടെ ഈ സീസൺ സീരി എ ആരംഭിക്കുകയായി. യുവന്റസിന്റെ പ്രീസീസൺ മത്സരങ്ങളിൽ പങ്കെടുക്കാതിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് യൂത്ത് ടീമുകളുമായി രണ്ട് സൗഹൃദ മത്സരങ്ങളിൽ ബൂട്ടണിഞ്ഞിരുന്നു.

Advertisement