ഫോർബിസിന്റെ വാർഷിക വരുമാനത്തിന്റെ ലിസ്റ്റിൽ ആദ്യ നൂറിൽ ഇന്ത്യയിൽ നിന്ന് കൊഹ്‌ലി മാത്രം

- Advertisement -

ഫോർബിസിന്റെ ഏറ്റവും കൂടുതൽ വാർഷിക വരുമാനം നേടിയ താരങ്ങളിൽ ഇന്ത്യയിൽ നിന്ന്‌ വിരാട് കൊഹ്‌ലി മാത്രം. ലിസ്റ്റിൽ ഉൾപ്പെട്ട ഏക ക്രിക്കറ്റ് താരവും കൊഹ്‌ലി മാത്രം ആണ്. ലിസ്റ്റിൽ 66 സ്ഥാനത്ത് ആണ് കൊഹ്‌ലിയുടെ സ്ഥാനം. 26 മില്യൻ അമേരിക്കൻ ഡോളർ(ഏതാണ്ട് 190 കോടി രൂപ) ആണ് കൊഹ്‌ലിയുടെ കഴിഞ്ഞ വർഷത്തെ വരുമാനം.

കൊഹ്‌ലിയുടെ വരുമാനത്തിൽ 24 മില്യനും പരസ്യവും സ്പോണ്സർഷിപ്പ് അടക്കമുള്ളവയിൽ നിന്നുള്ള വരുമാനം ആണ്. 2019 ജൂൺ 1 മുതൽ 2020 ജൂൺ 1 വരെയുള്ള വരുമാനം ആണ് ഫോർബ്‌സ് കണക്കാക്കിയത്. മിന്ത്ര, മാന്യവർ, പൂമ, ഓഡി ഇന്ത്യ തുടങ്ങിയവരുടെ നിലവിലെ ബ്രാന്റ് അമ്പാസിഡർ ആണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകൻ കൂടിയായ കൊഹ്‌ലി. റോജർ ഫെഡറർ ആണ് ലിസ്റ്റിൽ ഒന്നാമത്.

Advertisement