കേരളം ടൂറിസത്തിനു കൈത്താങ്ങായി കോഹ്‍ലി, കേരളം സുരക്ഷിതമെന്നും സന്ദര്‍ശിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യന്‍ നായകന്‍

കേരളത്തിന്റെ ടൂറിസം മേഖല തിരിച്ചു വരുന്നതെയുള്ളു. പലരും പ്രളയക്കെടുതിയ്ക്ക് ശേഷം കേരളത്തിലേക്ക് വരുവാന്‍ മടിക്കുമ്പോള്‍ കേരളത്തിന്റെ ടൂറിസം മേഖല തിരച്ചുവരവിനായി ശ്രമിക്കുകയാണ്. എന്നാല്‍ ഏവരെയും കേരളത്തിലേക്ക് സ്വാഗതം ചെയ്യുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‍ലി. ഇന്നലെ അവസാന ഏകദിനത്തിനായി തിരുവനന്തപുരത്തെത്തിയ വിരാട് കോവളം ലീല റാവീസിലെ സന്ദര്‍ശക ഡയറിയിലാണ് ഈ വാക്കുകള്‍ കുറിച്ചത്.

കേരളത്തിന്റെ ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനാണ് തന്റെ ട്വിറ്ററിലൂടെ സന്ദ്ര‍ശക ഡയറിയിലെ വിരാടിന്റെ കുറിപ്പ് പങ്കുവെച്ചത്.