ചാമ്പ്യന്മാർ വീണു, ഐ ലീഗിലേക്ക് വരവറിയിച്ച് റിയൽ കാശ്മീർ

- Advertisement -

തങ്ങളുടെ ആദ്യ ഐ ലീഗ് മത്സരത്തിൽ ചരിത്ര വിജയം നേടി റയൽ കാശ്മീർ. ഇന്ന് നടന്ന മത്സരത്തിൽ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ മിനർവ എഫ്.സിയെ ആണ് റിയൽ കാശ്മീർ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ചത്.  കഴിഞ്ഞ തവണത്തെ ഐ ലീഗ് രണ്ടാം ഡിവിഷൻ ജയിച്ചു ഐ ലീഗിന് യോഗ്യത നേടിയ റയൽ കാശ്മീർ മിനർവയുടെ സ്വന്തം ഗ്രൗണ്ടിലാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് വിജയം സ്വന്തമാക്കിയത്.

രണ്ടാം പകുതിയിൽ റിയൽ കാശ്മീരിന് വേണ്ടി ക്രിസോ നേടിയ ഗോളാണ് മത്സരത്തിൽ നിർണായകമായത്. റിയൽ കാശ്മീരിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്കിൽ നിന്നാണ് ക്രിസോ ഗോൾ നേടിയത്. റിയൽ കാശ്മീർ ഗോൾ കീപ്പറുടെ പ്രകടനവും അവർക്ക് തുണയായി.

Advertisement