“ഈ പ്രകടനം ആരാധകർക്ക് വേണ്ടി, താൻ പതറിയപ്പോഴും എന്റെ ഒപ്പം അവർ നിന്നു” – കോഹ്ലി

Newsroom

ഇന്ന് ടി20 ലോകകപ്പിൽ നടത്തിയ പ്രകടനത്തിനു ശേഷം വിരാട് കോഹ്ലി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് നന്ദി പറഞ്ഞു. ഈ പ്രകടനം ആരാധാകർക്ക് വേണ്ടിയാണ് എന്ന് അദ്ദേഹം പറഞ്ഞു. അവർ എന്നും എന്നെ പിന്തുണച്ചു. താൻ ഏറെ കാലമായി ഫോമിലേക്ക് എത്താൻ കഷ്ടപ്പെടുകയാണ്. മാസങ്ങളോളം താ‌ൻ പതറിയപ്പോൾ അവർ പിന്തുണയുമായി ത‌ന്റെ കൂടെ തന്നെ നിന്നു. വിരാട് പറയുന്നു.

Piവിരാട് 22 10 23 18 26 23 336

ആരാധകർ തന്നോട് എന്നും അനുഭാവം കാണിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ഗ്യാലറിയിൽ ലഭിച്ച പിന്തുണ പകരം വെക്കാൻ ഇല്ലാത്തത് ആണ് എന്നും ഇന്ത്യയുടെ വിജയ ശില്പി പറയുന്നു. ഇന്ന് 53 പന്തിൽ 82 റൺസ് ആണ് കോഹ്ലി അടിച്ചു കൂട്ടിയത്. ഇത് ഒരു സ്പെഷ്യൽ മൊമന്റ് ആണെന്നും ഇന്നത്തെ ഇന്നിങ് എങ്ങനെ സംഭവിച്ചു എന്ന് തനിക്ക് അറിയില്ല എന്നും വിരാട് കോഹ്ലി പറഞ്ഞു.