ബാറ്റിങ്ങിൽ കോഹ്‌ലി തന്നെ ഒന്നാമൻ, ബൗളിങ്ങിൽ തന്റെ സാന്നിദ്ധ്യമറിയിച്ച് ബുംറ

Photo: AP
- Advertisement -

ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങിൽ ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ പിന്തള്ളി ഒന്നാം സ്ഥാനം നിലനിർത്തി വിരാട് കോഹ്‌ലി. ഇന്ന് പുറത്തിറങ്ങിയ പട്ടികയിൽ 6 പോയിന്റിന്റെ വ്യതാസത്തിലാണ് വിരാട് കോഹ്‌ലി ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയത്. വിരാട് കോഹ്‌ലിക്ക് 910 പോയിന്റും സ്റ്റീവ് സ്മിത്തിന് 904 പോയിന്റുമാണ് ഉള്ളത്. മൂന്നാം സ്ഥാനത്ത് ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസണും നാലാം സ്ഥാനത്ത് ഇന്ത്യൻ താരം ചേതേശ്വർ പുജാരയുമാണ്.

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിൽ രണ്ട് ഇന്നിങ്‌സിലുമായി 183 റൺസ് നേടിയ അജിങ്കെ രഹാനെ 10 സ്ഥാനം മെച്ചപ്പെടുത്തി 11ആം സ്ഥാനത്ത് എത്തിയിട്ടുണ്ട്. വെസ്റ്റിൻഡീസിനെതിരെയുള്ള ടെസ്റ്റിൽ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ആദ്യമായി റാങ്കിങ്ങിൽ ആദ്യ 10 സ്ഥാനത്തിനുള്ളിൽ എത്തി. പുതിയ റാങ്കിങ് പ്രകാരം ബുംറ 9 സ്ഥാനം കയറി ഏഴാം സ്ഥാനത്താണ്.  ബുംറയെ കൂടാതെ ആദ്യ പത്ത് സ്ഥാനങ്ങളിൽ സ്ഥാനം പിടിച്ച ഏക ബൗളർ പത്താം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ്.

ബൗളർമാരിൽ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. സൗത്ത് ആഫ്രിക്കൻ ഫാസ്റ്റ് ബൗളർ റബാഡ രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ മൂന്നാം സ്ഥാനത്തുമാണ്.

Advertisement