മൂന്ന് തുടര്‍ ശതകങ്ങള്‍, ഈ നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യന്‍ താരം

Sports Correspondent

തോല്‍വിയിലും ഇന്ത്യയ്ക്ക് ആശ്വസിക്കുവാനായി കോഹ്‍ലിയുടെ വ്യക്തിഗത നേട്ടം. തന്റെ പരമ്പരയിലെ മൂന്നാമത്തെയും തുടര്‍ച്ചയായതുമായ ശതകങ്ങള്‍ സ്വന്തമാക്കിയ വിരാട് കോഹ്‍ലി ഈ നേട്ടം കുറിയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറുകയായിരുന്നു. ഗുവഹാത്തിയില്‍ മാത്രമേ ടീമിനെ വിജയിപ്പിക്കുവാനായുള്ളുവെങ്കിലും കോഹ്‍ലിയുടേത് അഭിമാനപൂര്‍വ്വമായ പ്രകടനം തന്നെയായിരുന്നു.

വിശാഖപട്ടണത്തിലെ ശതകം ടൈയില്‍ അവസാനിച്ചപ്പോള്‍ ഇവിടെ പൂനെയില്‍ തോല്‍വിയായിരുന്നു ഫലം. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ വിജയിച്ച് പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടൊപ്പം രണ്ട് ശതകങ്ങള്‍ കൂടി കോഹ്‍ലിയ്ക്ക് നേടാനായാല്‍ ഇന്ത്യന്‍ ആരാധകര്‍ക്കത് ഇരട്ടി മധുരമായി മാറും.