വോൾവ്സിനെയും തോൽപ്പിച്ചു, ബ്രൈറ്റണ് പുതിയ ചരിത്രം

- Advertisement -

ഇന്ന് പ്രീമിയർ ലീഗ് മത്സരത്തിൽ വോൾവ്സിനെ കൂടെ പരാജയപ്പെടുത്തിയതോടെ ബ്രൈറ്റൺ പുതിയ ചരിത്രം സൃഷ്ടിച്ചു. പ്രീമിയർ ലീഗിൽ മൂന്ന് മത്സരങ്ങൾ തുടർച്ചയായി ജയിക്കുക എന്നത് ആദ്യമായാണ് ബ്രൈറ്റൺ ചരിത്രത്തിൽ നടക്കുന്നത്. ഇന്ന് വോൾവ്സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രൈറ്റൺ തോൽപ്പിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ മുറേ ആണ് ബ്രൈറ്റണായി ഗോൾ നേടിയത്.

കഴിഞ്ഞ മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെയും അതിനു മുമ്പ് വെസ്റ്റ് ഹാം യുണൈറ്റഡിനെയും ബ്രൈറ്റൺ തോൽപ്പിച്ചിരുന്നു. എല്ലാ മത്സരവും 1-0 എന്ന സ്കോറിലാണ് അവസാനിച്ചത്. ലീഗിൽ ഇപ്പോൾ 14 പോയന്റുമായി പത്താം സ്ഥാനത്താണ് ബ്രൈറ്റൺ ഉള്ളത്.

Advertisement