അൻപതാം ഗോളിൽ റെക്കോർഡിട്ട് മാനെ

- Advertisement -

കാർഡിഫിനെതിരായ ഇരട്ട ഗോളോടെ ലിവർപൂൾ താരം സാഡിയോ മാനെ പൂർത്തിയാക്കിയത് പ്രീമിയർ ലീഗിൽ 50 ഗോൾ എന്ന നേട്ടം. കൂടാതെ പ്രീമിയർ ലീഗ് ചരിത്രത്തിൽ 50 ഗോൾ നേടുന്ന ആദ്യ സെനഗലീസ് താരം എന്ന റെക്കോർഡും മാനെ സ്വന്തമാക്കി. പ്രീമിയർ ലീഗിൽ 50 ഗോൾ നേട്ടം നേടുന്ന ഏഴാമത്തെ ആഫ്രിക്കൻ താരവുമായി മാനെ.

2014 ലാണ് മാനെ പ്രീമിയർ ലീഗിൽ എത്തുന്നത്. ഉടനെ തന്നെ മികച്ച പ്രകടനം തുടങ്ങിയ മാനെ വമ്പൻ ടീമുകളുടെ ശ്രദ്ധാ കേന്ദ്രമായി. 2016 ൽ ലിവർപൂളിലേക്ക് മാറിയ മാനെ ആൻഫീൽഡിലും മികച്ച പ്രകടനമാണ്‌ പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്. 2015 ൽ സൗത്താംപ്ടൻ താരമായിരിക്കെ ആസ്റ്റൺ വില്ലകെതിരെ 176 സെക്കന്റിനിടെ ഹാട്രിക് നേടി മാനെ റെക്കോർഡ് ഇട്ടിരുന്നു. 2012 മുതൽ സെനഗൽ ദേശീയ ടീം അംഗമാണ് മാനെ.

Advertisement