CricketFeatured

നാട്ടിലേക്ക് മടങ്ങിയ കോഹ്‍ലി ഇന്ന് മടങ്ങിയെത്തും!!! ഗായ്ക്വാഡ് ടെസ്റ്റ് പരമ്പരയ്ക്കില്ല

ദക്ഷിണാഫ്രിക്കയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ വിരാട് കോഹ്‍ലി ഇന്ന് തിരികെ മടങ്ങിയെത്തും. താരം ദക്ഷിണാഫ്രിക്ക വിട്ടതിന് യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും ഫാമിലി എമര്‍ജന്‍സിയെന്നാണ് ലഭിയ്ക്കുന്ന വിവരം. പ്രിട്ടോറിയയിൽ നടക്കുന്ന ഇന്റര്‍-സ്ക്വാഡ് ത്രിദിന മത്സരം ഇതോടെ വിരാടിന് നഷ്ടമായിരുന്നു. ഡിസംബര്‍ 26ന് ആദ്യ ടെസ്റ്റിന്  താരം കളിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്.

Ruturajgaikwad

മൂന്ന് ദിവസം മുമ്പ് തന്നെ വിരാട് നാട്ടിലേക്ക് മടങ്ങിയെന്നാണ് പുറത്ത് വരുന്ന വിവരം. അതേ സമയം റുതുരാജ് ഗായ്ക്വാഡ് വിരലിനേറ്റ പരിക്ക് കാരണം ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്തായി. രണ്ടാം ഏകദിനത്തിനിടെയാണ് റുതുരാജിന് പരിക്കേറ്റത്.