ജർമ്മനിയുടെ ലോകകപ്പ് ഹീറോയെ റാഞ്ചാൻ ഒരുങ്ങി റോമ

- Advertisement -

ജർമ്മനിയുടെ ലോകകപ്പ് ഹീറോയും ബൊറുസിയ ഡോർട്ട്മുണ്ട് താരവുമായ മരിയോ ഗോട്സെയെ സ്വന്തമാക്കാൻ ഒരുങ്ങി ഇറ്റാലിയൻ ക്ലബ്ബ് റോമ. മുൻ ജർമ്മൻ ചാമ്പ്യന്മാരായ ഡോർട്ട്മുണ്ടുമായുള്ള ഗോട്സെയുടെ കരാർ ഈ വർഷം ജൂണിൽ അവസാനിക്കും. ഈ സീസണിൽ 13 മത്സരങ്ങളിൽ മാത്രം കളിച്ച ഗോട്സെ മൂന്ന് ഗോളടിച്ചിട്ടുണ്ട്. താളം തെറ്റിയ കരിയർ റോമയിലൂടെ തിരികെ പിടിക്കാനാണ് ഗോട്സെയുടെ ശ്രമം.

ബൊറൂസിയ ഡോർട്ട്മുണ്ടിൽ കളിച്ചു തുടങ്ങിയ ഗോട്സെ ബ്ലാക്ക് ആൻഡ് യെല്ലോസിനു ജർമ്മൻ കപ്പും ബുണ്ടസ് ലീഗയും നേടിക്കൊടുക്കുന്നതിൽ പങ്കാളിയായി. പിന്നീട് ഡോർട്ട്മുണ്ടിന്റെ റൈവൽ ക്ലബായ ബയേൺ മ്യൂണിക്കിലേക്ക് പോയ ഗോട്സെ തിരിച്ച് ഡോർട്ട്മുണ്ടിൽ 2016ലാണ് എത്തുന്നത്. ജർമ്മൻ നാഷണൽ ടീമിന് വേണ്ടി 63 മത്സരങ്ങൾ കളിച്ച ഗോട്സെ 17 ഗോളടിച്ചിട്ടുണ്ട്.

Advertisement