ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും പാകിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസമിനെന്റെയും ബാറ്റിംഗ് കാണുമ്പോൾ തനിക്ക് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ ഓർമ്മ വരുന്നുണ്ടെന്ന് മുൻ വെസ്റ്റിൻഡീസ് താരം ഇയാൻ ബിഷപ്പ്. താൻ ബൗൾ ചെയ്തതിൽ വെച്ച് ഏറ്റവും മികച്ച ബാറ്റ്സ്മാൻ സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നെന്നും ബാബർ അസമിനെയും വിരാട് കോഹ്ലിയെയും പോലെ സച്ചിൻ ടെണ്ടുൽക്കർ സ്ട്രൈറ്റ് ലൈനിലാണ് ബാറ്റ് ചെയ്തിരുന്നതെന്നും ഇയാൻ ബിഷപ്പ് പറഞ്ഞു.
ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ഈ കാലഘട്ടത്തിന്റെ പ്രതിഭയാണെന്നും എല്ലാ ഫോർമാറ്റുകളുമായും പൊരുത്തപ്പെടാനുള്ള താരത്തിന്റെ കഴിവ് മികച്ചതാണെന്നും ബിഷപ്പ് പറഞ്ഞു. ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ റബാഡയുടെ ബൗളിങ്ങും മികച്ചതാണെന്ന് ഇയാൻ ബിഷപ്പ് പറഞ്ഞു.