പിർലോയ്ക്ക് യുവന്റസിൽ അത്ഭുതങ്ങൾ കാണിക്കാൻ ആകും എന്ന് ഡെൽ പിയേറോ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ആന്ദ്രെ പിർലൊയെ യുവന്റസ് പരിശീലകനായി നിയമിച്ച വാർത്ത തന്നെ ഞെട്ടിച്ചു എന്ന് യുവന്റസ് ഇതിഹാസം ഡെൽ പിയേറോ. ഇങ്ങനെ ഒരു നീക്കം നടക്കും എന്ന് താൻ സങ്കൽപ്പിച്ച് പോലും ഉണ്ടായിരുന്നില്ല. താം അതീവ സന്തോഷവാനാണെന്നും പിർലോയ്ക്ക് എല്ലാ ആശംസകളും നേരുന്നു എന്നും ഡെൽ പിയേറോ പറഞ്ഞു. പിർലോയ്ക്ക് പരിചയ സമ്പത്ത് ഇല്ലാ എങ്കിലും യുവന്റസിൽ വലിയ കാര്യങ്ങൾ ചെയ്യാൽ ആകും എന്നും ഡെൽ പിയേറോ പറഞ്ഞു.

ഇൻസാഗി സഹോദരന്മാരും ഗട്ടുസോയും ഒക്കെ മികച്ച താരങ്ങളിൽ നിന്ന് മികച്ച കോച്ചായി മാറാൻ ചെറിയ സമയം മാത്രമേ എടുത്തുള്ളൂ എന്നും ഡെൽ പിയേറോ ഓർമ്മിപ്പിക്കുന്നു. സിദാനുമായി പിർലോയെ താരതമ്യം ചെയ്യാൻ ആകില്ല. സിദാൻ യൂത്ത് ടീമുകളെ പരിശീലിപ്പിച്ചുൻ ആഞ്ചലോട്ടിയുടെ സഹപരിശീലകനായി നിന്നതിനും ശേഷമാണ് മുഖ്യപരിശീലകനായത്. ഡെൽ പിയേറോ പറയുന്നു. എന്നാൽ സിദാനെക്കാൾ മികച്ച കോച്ചായി വളരാൻ പിർലോയ്ക്ക് ആകുമെന്ന് താൻ വിശ്വസിക്കുന്നു എന്നും ഡെൽ പിയേറോ കൂട്ടിച്ചേർത്തു.