“യുവന്റസ് ആരാധകർ ഇതിനേക്കാൾ മികച്ച പ്രകടനങ്ങൾ അർഹിക്കുന്നു” – റൊണാൾഡോ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസിന്റെ ഈ സീസൺ നിരാശയാർന്നതായിരുന്നു എന്നും ടീം ഒരുപാട് മെച്ചപ്പെടാനുണ്ട് എന്നും സ്റ്റാർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവന്റസ് ഒരു വലിയ ക്ലബാണ് യുവന്റസ്. അതുകൊണ്ട് തന്നെ എപ്പോഴും യുവന്റസ് ചിന്തിക്കേണ്ടത് തങ്ങളാണ് ഈ ലോകത്തെ ഏറ്റവും മികച്ച ക്ലബ് എന്നാണ്‌. പ്രവർത്തിക്കേണ്ടതും ലോകത്തെ ഏറ്റവും മികച്ച ക്ലബ് എന്ന നിലയിലായിരിക്കണം. അങ്ങനെ ആത്മാർത്ഥമായി പ്രവർത്തിച്ചാൽ മാത്രമെ ലോകത്തെ ഏറ്റവും മികച്ച ക്ലബാകാൻ യുവന്റസിനാകും എന്നും റൊണാൾഡോ പറഞ്ഞു.

ഈ സീസണിൽ ആകെ സീരി എ കിരീടം മാത്രമാണ് യുവന്റസിന് നേടാൻ ആയത്. ചാമ്പ്യൻസ് ലീഗിൽ അടക്കം യുവന്റസിന്റെ പ്രകടനങ്ങൾ വളരെ മോശമായിരുന്നു. യുവന്റസിന്റെ ആരാധകർ ഇതിനേക്കാൾ മികച്ച പ്രകടനങ്ങൾ അർഹിക്കുന്നുണ്ട് എന്നും ആരാധകർക്ക് വേണ്ടിയെങ്കിലും യുവന്റസ് പ്രകടനങ്ങൾ മെച്ചപ്പെടുത്തണം എന്നും റൊണാൾഡോ പറഞ്ഞു.