“കോഹ്ലി ടി20 ലോകകപ്പ് കഴിഞ്ഞാൽ വിരമിക്കണം” – അക്തർ

Newsroom

Picsart 22 09 15 11 57 38 865
Download the Fanport app now!
Appstore Badge
Google Play Badge 1

വിരാട് കോഹ്ലി എപ്പോൾ വിരമിക്കണം എന്ന ഉപദേശവുമായി ഒരു പാകിസ്താൻ താരം കൂടെ. കോഹ്ലി ഈ ടി20 ലോകകപ്പ് കഴിഞ്ഞാൽ ടി20യിൽ നിന്ന് വിരമിക്കണം എന്ന ഉപദേശവുമായി ഷൊഹൈബ് അക്തർ ആണ് രംഗത്ത് വന്നിരിക്കുന്നത്.

കോഹ്ലി

“ഈ ടി20 ലോകകപ്പിന് ശേഷം കോഹ്‌ലിക്ക് ടി20യിൽ നിന്ന് വിരമിക്കാം. മറ്റ് ഫോർമാറ്റുകളിൽ കളിക്കുന്നതിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുന്നതിന് അദ്ദേഹത്തിന് ഈ തീരുമാനം കൊണ്ട് സാധിക്കും” അക്തർ പറയുന്നു.

“ഞാനായിരുന്നുവെങ്കിൽ, ഞാൻ എന്റെ കരിയർ മൊത്തം നോക്കി അതിന് അനുയോജ്യമായി വിരമിക്കാൻ തീരുമാനിച്ചേനെ എന്നും അക്തർ India.com-നോട് പറഞ്ഞു. രണ്ട് ദിവസം മുമ്പ് അഫ്രീദി മികച്ച ഫോമിൽ ഉള്ളപ്പോൾ തന്നെ വിരമിക്കണം എന്ന് അഭിപ്രായപ്പെട്ടിരുന്നു.