2018ലും ആയിരം ടെസ്റ്റ് റണ്‍സ് തികച്ച് വിരാട് കോഹ്‍ലി, നേട്ടം കൊയ്യുന്നത് തുടര്‍ച്ചയായ മൂന്നാം വര്‍ഷം

ടെസ്റ്റ് ക്രിക്കറ്റില്‍ മൂന്നാം വര്‍ഷവും ആയിരം റണ്‍സ് തികച്ച് വിരാട് കോഹ്‍ലി. രാജ്കോട്ട് ടെസ്റ്റില്‍ ഷെര്‍മന്‍ ലൂയിസിനെ 120ാം ഓവറില്‍ ബൗണ്ടറി പായിച്ചാണ് ഈ വര്‍ഷത്തെ ആയിരം റണ്‍സ് കോഹ്‍ലി നേടിയത്. നേരത്തെ മത്സരത്തില്‍ തന്റെ കരിയറിലെ 24ാം ശതകം കോഹ്‍ലി നേടിയിരുന്നു. 2016 മുതല്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കോഹ്‍ലി ഈ നേട്ടം സ്വന്തമാക്കുന്നത്.

തുടര്‍ച്ചയായ അഞ്ച് വര്‍ഷം ആയിരം റണ്‍സ് തികച്ച മാത്യൂ ഹെയ്ഡനാണ് ഇപ്പോള്‍ ഈ നേട്ടം ഏറ്റവും ദൈര്‍ഘ്യമേറിയ കാലം തുടര്‍ന്നത്. 2001 മുതല്‍ 2005 വരെയാണ് ഹെയ്ഡന്‍ ഈ നേട്ടത്തിനര്‍ഹനായത്. സ്റ്റീവ് സ്മിത്ത് 2014-17 കാലയളവില്‍ തുടര്‍ച്ചയായ നാല് വര്‍ഷം ആയിരം റണ്‍സ് തികച്ചപ്പോള്‍ മൂന്ന് വര്‍ഷം തികച്ചവരില്‍ വിരാട് കോഹ്‍ലിയ്ക്കൊപ്പം ബ്രയന്‍ ലാറ(2003-05), മാര്‍ക്കസ് ട്രെസ്കോത്തിക്ക്(2003-05), കെവിന്‍ പീറ്റേര്‍സണ്‍(2006-08) എന്നിവരും ഉള്‍പ്പെടുന്നു.

Previous articleനുവാനിഡു ഫെര്‍ണാണ്ടോയുടെ ശതകം, അഫ്ഗാനിസ്ഥാനെതിരെ സെമിയില്‍ 209 റണ്‍സ് നേടി ശ്രീലങ്ക
Next articleകേരള ബ്ലാസ്റ്റേഴ്സിന് പുതിയ സ്പോൺസർ