“ഇഷ്ഫാഖ് അഹമ്മദ് താൻ കണ്ട മികച്ച പരിശീലകരിൽ ഒന്ന്”- ഒഗ്ബെചെ

കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദിനെ പ്രശംസിച്ച് മുൻ കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ഒഗ്ബെചെ. ഇഷ്ഫാഖ് അഹമ്മദ് താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച പരിശീലകരിൽ ഒന്നാണ് എന്ന് ഒഗ്ബെചെ പറയുന്നു. പാഷന്റെ കാര്യത്തിലും ഡെഡിക്കേഷന്റെ കാര്യത്തിലും ഇഷ്ഫാഖിനെ വെല്ലാൻ അധികം പരിശീലകർ ഇല്ല എന്നും ഒഗ്ബെചെ പറഞ്ഞു.
Img 20220226 140122

താൻ എപ്പോഴും ഇഷ്ഫാഖിന്റെ നല്ലത് ആഗ്രഹിക്കുന്നുണ്ട്. തനിക്ക് എതിരെ അല്ലാതെ ബാക്കി എപ്പോഴും ഇഷ്ഫാഖിന് വിജയങ്ങൾ ഉണ്ടാകട്ടെ എന്നും ഒഗ്ബെചെ പറഞ്ഞു. ഹൈദരബാദിന്റെ താരമായ ഒഗ്ബെചെ ഇഷ്ഫാഖിനോട് തനിക്ക് എന്നും സ്നേഹം മാത്രമേ ഉള്ളൂ എന്നും ഒഗ്ബെചെ പറഞ്ഞു.

2014 ൽ കേരള ബ്ലാസ്റ്റേഴ്സിൽ സെൻട്രൽ മിഡ്ഫീൽഡറായി ചേർന്ന ഇഷ്ഫാഖ് അന്ന് മുതൽ കളിക്കാരനായും സഹ പരിശീലകനായും എല്ലാം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്.