ധോണിക്ക് നേടാനാവാതെ പോയ സെഞ്ചുറി റെക്കോർഡുമായി കെ.എൽ രാഹുൽ

- Advertisement -

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് നേടാനാവാതെ പോയ റെക്കോർഡുമായി ഇന്ത്യൻ താരം കെ.എൽ രാഹുൽ. ഇന്ന് ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയ കെ.എൽ രാഹുൽ 21 വർഷങ്ങൾക്ക് ശേഷം ഏഷ്യക്ക് പുറത്ത് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറായി. മത്സരത്തിൽ കെ.എൽ രാഹുൽ നേടിയ 112 റൺസിന്റെ പിൻബലത്തിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 296 റൺസ് നേടിയിരുന്നു.

മുൻ വിക്കറ്റ് കീപ്പറായിരുന്നു മഹേന്ദ്ര സിംഗ് ധോണിക്ക് പോലും കഴിയാത്ത റെക്കോർഡാണ് കെ.എൽ രാഹുൽ നേടിയത്. അവസാനമായി ഏഷ്യക്ക് പുറത്ത് സെഞ്ചുറി നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ രാഹുൽ ദ്രാവിഡ് ആയിരുന്നു. 21 വർഷങ്ങൾക്ക് മുൻപാണ് രാഹുൽ ദ്രാവിഡ് സെഞ്ചുറി നേടിയത്. ഇംഗ്ലണ്ടിലെ ടോണ്ടനിൽ വെച്ച് ശ്രീലങ്കക്കെതിരെ നേടിയ 155 റൺസായിരുന്നു അവസാനമായി ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ഏഷ്യക്ക് പുറത്ത് നേടിയ സെഞ്ചുറി.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ റിഷഭ് പന്തിന് പരിക്കേറ്റതോടെയാണ് കെ.എൽ രാഹുൽ വിക്കറ്റ് കീപ്പറായത്. തുടർന്ന് പരിക്ക് മാറി റിഷഭ് പന്ത് തിരിച്ചെത്തിയിട്ടും കെ.എൽ രാഹുൽ തന്നെയായിരുന്നു വിക്കറ്റ് കീപ്പിങ് ചെയ്തത്.

Advertisement