കെ എൽ രാഹുൽ ഇന്ത്യയിലേക്ക് മടങ്ങും

Newsroom

ഓസ്ട്രേലിയയിൽ ഒരു ഇന്ത്യൻ താരം കൂടെ പരിക്കേറ്റു മടങ്ങുകയാണ്. ഇന്ത്യൻ ബാറ്റ്സ്മാൻ കെ എൽ രാഹുലിനാണ് പരിക്കേറ്റിരിക്കുന്നത്. പരിശീലനത്തിനിടയിൽ കൈക്ക് പരിക്കേറ്റ രാഹുലിന് ഇനി ഈ ടെസ്റ്റ് പരമ്പരയിൽ കളിക്കാൻ ആകില്ല എന്ന് ഇന്ത്യ അറിയിച്ചു. താരത്തിന് പരിക്ക് ഭേദമാകാൻ മൂന്ന് ആഴ്ച എങ്കിലുൻ വേണ്ടി വരും. അതുകൊണ്ട് താരം ഇന്ത്യയിലേക്ക് മടങ്ങും. ഇന്ത്യയിൽ ആയിരിക്കും ചികിത്സ നടക്കുക.

ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലുൻ രാഹുലിന് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ മൂന്നാം ടെസ്റ്റിന് മായങ്ക് അഗർവാളിന് പകരം രാഹുൽ ടീമിൽ എത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്നുണ്ടായിരുന്നു. ആ സമയത്താണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്. നേരത്തെ ഷമി, ഉമേഷ് യാദവ് എന്നിവരും പരിക്കേറ്റ് പരമ്പരയിൽ നിന്ന് പുറത്തായിരുന്നു.