കിങ്‌സ് ഇലവൻ പഞ്ചാബിന് പുതിയ ജേഴ്സിയും സ്പോൺസറും

Staff Reporter

അടുത്ത സീസണിലേക്കുള്ള പുതിയ ജേഴ്സിയും സ്പോൺസറെയും പ്രഖ്യാപിച്ച് കിങ്‌സ് ഇലവൻ പഞ്ചാബ്. കഴിഞ്ഞ ദിവസം മുഖ്യ പരിശീലകനായി അനിൽ കുംബ്ലെയെ നിയമിച്ചതിന് പിന്നാലെയാണ് അടുത്ത സീസണിലേക്കുള്ള പുതിയ ജേഴ്സിയുടെ പ്രകാശനവും പുതിയ സ്പോൺസറെ തീരുമാനിച്ചതും.

അടുത്ത മൂന്ന് കൊല്ലം എബിക്സ് ക്യാഷ് ആവും കിങ്‌സ് ഇലവൻ പഞ്ചാബിന്റെ മുഖ്യ സ്പോൺസർ. എബിക്സ് ക്യാഷ് സിഇഒ റോബിൻ റെയ്ന, കിങ്‌സ് ഇലവൻ സിഇഒ സതീഷ് മേനോൻ, പരിശീലകൻ കുംബ്ലെ എന്നിവർ ചേർന്നാണ് ജേഴ്‌സി പ്രകാശനം ചെയ്തത്. നേരത്തെ അനിൽ കുംബ്ലെ പരിശീലകനായതിന് ശേഷം കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്ര അശ്വിനെ ടീമിൽ നിലനിർത്താനും തീരുമാനിച്ചിരുന്നു.