കെ.സി.എല്ലിൽ വിക്കറ്റ് വേട്ട നടത്തി മലപ്പുറത്തിന്റെ സ്വന്തം സിബിൻ ​ഗിരീഷ്

Newsroom

Picsart 25 08 22 20 04 22 098
Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീ​ഗിൽ (കെ.സി.എൽ) മലപ്പുറം സ്വദേശി സിബിൻ ​ഗിരീഷിന്റെ മികച്ച ബൗളിങ് ശ്രദ്ധേയമായി. തൃശൂർ ടൈറ്റൻസിനായി കളിച്ച സിബിൻ ​ഗിരീഷിന്റെ മികവാണ് ആലപ്പി റിപ്പിൾസിന്റെ റണ്ണൊഴുക്ക് തടഞ്ഞത്. മലപ്പുറത്തിന്റെ ക്രിക്കറ്റിന്റെ ആവേശമായ സിബിന്റെ കൃത്യതയാർന്നതും സൂക്ഷ്മവുമായ ബൗളിങ്ങിലൂടെ ആലപ്പി റിപ്പിൾസിന്റെ ടോപ്പ് ഓർഡർ ബാറ്റിങ് നിരയെ സിബിൻ തകർത്തു.

1000249685


നിർണ്ണായക ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ടീമിനെ മത്സരത്തിലേക്ക് തിരികെയെത്തിക്കുന്നതിൽ സിബിൻ നിർണായക പങ്ക് വഹിച്ചു. മികച്ച ഫോമിൽ കളിച്ച അസറുദ്ദീൻ ഉൾപ്പെടെ നാല് പ്രധാന ബാറ്റർമാരെയാണ് സിബിൻ പവലിയനിലേക്ക് മടക്കിയത്.നാല് ഓവർ ബോൾ ചെയ്ത സിബിൻ 23 റൺസ് മാത്രം വിട്ട് കൊടുത്താണ് നാല് വിക്കറ്റ് സ്വന്തമാക്കിയത്.മുഹമ്മദ് അസറുദ്ദീൻ,അഭിഷേക് പി നായർ,അക്ഷയ് ടി.കെ,ബാലു ബാബു എന്നീ നാല് വിക്കറ്റുകളാണ് സിബിൻ പി ​ഗിരീഷ് സ്വന്തമാക്കിയത്. പവർ പ്ലേ ഓവറുകളിലെ തകർച്ചയിൽ നിന്ന് ടീമിനെ മികച്ച പ്രകടനത്തിലൂടെ ആലപ്പി റിപ്പിൾസ് ക്യാപ്റ്റൻ കൂടിയായ അസറുദ്ദീൻ തിരികെ എത്തിക്കുന്നതിനിടെയിലാണ് സിബിൻ ബോൾ ചെയ്യാനെത്തുന്നത്. പിന്നീട് വെടിക്കെട്ട് തീർത്ത അസറുദ്ദീന്റെ വിക്കറ്റ് ഉൾപ്പെടെ നാല് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. വലം കൈയ്യൻ ഓൾ റൗണ്ടറാണ് താരം. ടോപ്പ് ഓർഡറിലും മധ്യനിരയിലും മികവ് തെളിയിച്ച ​സിബിൻ ​ഗിരീഷ് ഫാസ്റ്റ് – മീഡിയം ബൗളറും കൂടിയാണ്. എൻഎസ്‌കെ ട്രോഫിയിൽ മലപ്പുറത്തെ പ്രതിനിധാനം ചെയ്ത താരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.