ഗ്രീൻഫീൽഡിൽ 19കാരൻ അഹമ്മദ് ഇമ്രാന്റെ താണ്ഡവം

Newsroom

Picsart 25 08 24 00 28 41 546
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) സീസൺ 2-ൽ തകർപ്പൻ പ്രകടനവുമായി അഹമ്മദ് ഇമ്രാൻ. തിരുവനന്തപുരത്തെ ​ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ അഹമ്മദ് കെസിഎൽ സീസൺ 2-ലെ ആദ്യ സെഞ്ച്വറി നേടി ശ്രദ്ധേയനായി. ഓപ്പണിം​ഗ് ബാറ്ററായ ഇമ്രാൻ ത്രസിപ്പിക്കുന്ന പ്രകടനത്തിലൂടെ കാണികളെ ആവേശത്തിലാഴ്ത്തി.

Picsart 25 08 24 00 22 48 986

54 പന്തിൽ 11 ഫോറുകളും 5 സിക്സറുകളും സഹിതം 100 റൺസ് നേടിയാണ് ഇമ്രാൻ സെഞ്ച്വറി തികച്ചത്. ഒരു വശത്ത് വിക്കറ്റുകൾ നിലംപൊത്തുമ്പോഴും, മറുവശത്ത് പാറപോലെ ഉറച്ചുനിന്ന് ഇമ്രാൻ കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാർസിന്റെ ബൗളർമാരെ കണക്കിന് പ്രഹരിച്ചു. ഓരോ ഓവറിലും റൺറേറ്റ് നിലനിർത്തി ടീമിനെ മുന്നിൽ നിന്ന് നയിച്ച ഇമ്രാൻ, ടീം സ്കോർ 209 റൺസിലെത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. 55 പന്തിൽ 100 റൺസ് നേടിയ ശേഷമാണ് ഇമ്രാൻ പുറത്തായത്.

19 വയസ്സുകാരനായ അഹമ്മദ് ഇമ്രാൻ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയാണ്.കഴിഞ്ഞ സീസണിൽ കേരളത്തിന്റെ അണ്ടർ 19 ക്യാപ്റ്റൻ ആയിരുന്നു ഇമ്രാൻ. സി.കെ. നായിഡു ട്രോഫിയിൽ സെഞ്ച്വറി പ്രകടനത്തിലൂടെയും ഇമ്രാൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ വിഭർഭക്കെതിരെയുള്ള മത്സരത്തിലൂടെ ര‍‍ഞ്ജി ട്രോഫിയിലും ഇമ്രാൻ അരങ്ങേറ്റം കുറിച്ചിരുന്നു. ബാറ്റിംഗിൽ മാത്രമല്ല, നിർണ്ണായക ഘട്ടങ്ങളിൽ പന്തുകൊണ്ടും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിവുള്ള ഒരു ഓൾറൗണ്ടർ കൂടിയാണ് ഈ യുവതാരം.