കെ സി എൽ രണ്ടാം സീസണിൽ കൊല്ലം ജില്ലയെ പ്രതിനിധികരിക്കുന്നത് പരിചയ സമ്പന്നരായ ഒൻപത് താരങ്ങളാണ്. ഇതിൽ ആറ് പേരും കൊല്ലം ടീമിന് വേണ്ടിത്തന്നെയാണ് അണി നിരക്കുന്നത്. രാഹുൽ ശർമ്മ, അതുൽജിത്ത് അനു, അമൽ എ.ജി,ആഷിഖ് മുഹമ്മദ്,സച്ചിൻ പി.എസ്,അജയഘോഷ് എൻ.എസ് എന്നിവരാണ് ഏരീസ് കൊല്ലം സെയിലേഴ്‌സിനാണ് കളിക്കാനിറങ്ങുക.
രാഹുൽ ശർമ്മ, ആഷിഖ് മുഹമ്മദ് എന്നിവരെ ഏരീസ് കൊല്ലം സെയിലേഴ്സ് ലേലത്തിലൂടെ സ്വന്തമാക്കുകയായിരുന്നു.നിർണ്ണായ ഘട്ടത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്ന താരമാണ് രാഹുൽ ശർമ്മ.ആഷിഖ് മുഹമ്മദാകട്ടെ കഴിഞ്ഞ സീസണിൽ ഏരീസ് കൊല്ലം സെയിലേഴ്‌സിനായി മികച്ച ബൗളിഗ് പ്രകടനവും കഴിച്ചവെച്ചിരുന്നു. കഴിഞ്ഞ തവണ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് വേണ്ടി കളിച്ച ഫാസ്റ്റ് ബൗളർ അജയഘോഷിനെ അടിസ്ഥാന വിലയായ 75000 രൂപയ്ക്കാണ് ഏരീസ് കൊല്ലം സെയിലേഴ്സ് സ്വന്തമാക്കിയത്.
ഇടംകൈയന്‍ ഫാസ്റ്റ് ബൗളറും കേരള അണ്ടര്‍ 19 താരവും ആയ ടി.എസ് വിനിലിനെ അദാനി ട്രിവാൻഡ്രം റോയൽസ് നിലനിർത്തി. കഴിഞ്ഞ സീസണിൽ ട്രിവാൻഡ്രം റോയൽസിന് വേണ്ടി 7 വിക്കറ്റ് ആണ് ഈ കൊല്ലം സ്വദേശി വീഴ്ത്തിയത്.1.5 ലക്ഷം രൂപയ്ക്കാണ് വിനിലിനെ ട്രിവാൻഡ്രം റോയൽസ് ടീമിലെത്തിച്ചത്.വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ അദ്വൈത് പ്രിൻസിനെയും
അദാനി ട്രിവാൻഡ്രം റോയൽസാണ് സ്വന്തമാക്കിയത്.75,000 രൂപയാണ് അദ്വൈത് പ്രിൻസിന് ലഭിച്ച ലേലത്തുക.സ്ഥിരതയുള്ള ബാറ്റിംഗും വിക്കറ്റ് കാക്കുന്നതിലെ മികവുമാണ് അദ്വൈതിനെ ട്രിവാൻഡ്രം റോയൽസിന്റെ ടീമിലെത്തിച്ചത്.
ഓൾ റൗണ്ടറായ അക്ഷയ് മനോഹറിനെ തൃശൂർ ടൈറ്റൻസ് ലേലത്തിലൂടെ തിരികെ പിടിക്കുകയായിരുന്നു. മികച്ച ബാറ്റിംഗ് – ബൗളിംഗ് ശരാശരി ഉള്ള ഈ കൊല്ലംകാരനെ 3.50 ലക്ഷം രൂപയ്ക്കാണ് ടൈറ്റൻസ് ടീമിൽ എത്തിച്ചത്.