കെ.സി.എല്ലിൽ തിളങ്ങി വൈക്കത്തിൻ്റെ കെ പി

Newsroom

1000251173
Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) രണ്ടാം സീസണിൽ കിടിലൻ ബാറ്റിംഗുമായി കോട്ടയം വൈക്കം സ്വദേശിയും ട്രിവാൻഡ്രം റോയൽസ് നായകനുമായ കൃഷ്ണപ്രസാദ്. പ്രതിസന്ധി ഘട്ടത്തിൽ നായകനൊത്ത പ്രകടനം പുറത്തെടുത്ത് റോയൽസിനെ മികച്ച സ്കോറിലെത്തിച്ചത് കൃഷ്ണപ്രസാദാണ്. 54 പന്തിൽ 5 സിക്സറുകളും 2 ബൗണ്ടറികളുമടക്കം 78 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായി. ​ഗ്യാപ്പ് ഷോട്ടുകൾ കണ്ടെത്തി റൺറേറ്റ് ഉയർത്താനും ഭേദപ്പെട്ട സ്കോർ ടീമിന് സമ്മാനിക്കാനും ടീമംഗങ്ങളുടെ സ്വന്തം കെ.പിക്ക് ആയി. ക്രീസിൽ എത്തിയ ഉടൻ സൂക്ഷ്മതയോടെ ബാറ്റ് വീശിയ കൃഷ്ണപ്രസാദ്, വിക്കറ്റുകൾ ഒരുവശത്ത് വീഴുമ്പോഴും മറുവശത്ത് അക്ഷോഭ്യനായി ഉറച്ചുനിന്നു. പിന്നീട് ആക്രമണകാരിയായി മാറിയ കെ.പി സിക്സറുകളിലൂടെയും ബൗണ്ടറികളിലൂടെയും ടീം സ്കോർ അതിവേഗം ഉയർത്തി. ട്രിവാൻഡ്രം റോയൽസ് ക്യാപ്റ്റന്റെ കിടിലൻ ബാറ്റിംഗ് കാണികളെ ആവേശത്തേരിലാക്കി.

1000251172

കൃഷ്ണപ്രസാദിന് കരിയറിൽ വഴിത്തിരിവായത് ക്രിക്കറ്റ് പരിശീലനത്തിനായി ജൻമനാടായ വൈക്കം വിട്ട് തിരുവനന്തപുരത്തെത്തിയതാണ്. പത്താം വയസ്സിൽ എറണാകുളത്തേക്കും പിന്നീട് അവിടെ നിന്ന് തിരുവനന്തപുരത്തേക്കും എത്തി. പ്രശസ്ത പരിശീലകൻ ബിജു ജോർജിന് കീഴിൽ പരിശീലനം ആരംഭിച്ചതോടെ കൃഷ്ണപ്രസാദിന്റെ കരിയർ ഗ്രാഫ് കുത്തനെ ഉയർന്നു.

ബാറ്റിങ് പൊസിഷനിൽ വരുത്തിയ മാറ്റവും കെപിയുടെ കരിയറിൽ നിർണായകമായി. പ്രസിഡന്റ്‌സ് കപ്പിലാണ് മധ്യനിരയിൽ നിന്ന് ഓപ്പണറുടെ റോളിലേക്ക് കെ.പി എത്തിയത്. ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാറുള്ള കൃഷ്ണപ്രസാദ്, വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി സെഞ്ചറി നേടിയിട്ടുണ്ട്. കെ.സി.എൽ ഒന്നാം സീസണിൽ കെ.പി , ആലപ്പി റിപ്പിൾസിനായി 192 റൺസെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.