ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി, കീഗന്‍ പീറ്റേഴ്സണ് കോവിഡ്

Keeganpietersen

ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടിയായി കീഗന്‍ പീറ്റേഴ്സണ് കോവിഡ്. ഇതോടെ താരത്തിന് ന്യൂസിലാണ്ടിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര നഷ്ടമാകും. ഇന്ത്യയ്ക്കെതിരെ മികച്ച ഫോമില്‍ കളിച്ച താരമാണ് കീഗന്‍. 276 റൺസാണ് താരം പരമ്പരയിൽ നേടിയത്. ആറ് ഇന്നിംഗ്സിൽ നിന്ന് 46 റൺസ് ശരാശരിയിൽ സ്കോര്‍ ചെയ്ത താരം പരമ്പരയിൽ ഏറ്റവും അധികം റൺസ് കണ്ടെത്തിയ താരമായിരുന്നു.

കീഗന് പകരം ദക്ഷിണാഫ്രിക്ക സുബൈര്‍ ഹംസയെ ടീമിലെത്തിച്ചിട്ടുണ്ട്. 2020ൽ ഇംഗ്ലണ്ടിനെതിരെ ആണ് ഹംസ അവസാനമായി ടെസ്റ്റ് കളിച്ചത്.

ക്രൈസ്റ്റ്ചര്‍ച്ചിൽ നടക്കുന്ന രണ്ട് ടെസ്റ്റുകളിൽ ആദ്യത്തേത് ഫെബ്രുവരി 17ന് നടക്കും. രണ്ടാം ടെസ്റ്റ് ഫെബ്രുവരി 27ന് ആരംഭിയ്ക്കും.