ഇംഗ്ലണ്ടിന്റെ ലീഡ് 250 റണ്‍സ്, അര്‍ദ്ധ ശതകം നേടി കീറ്റണ്‍ ജെന്നിംഗ്സ്

Sports Correspondent

ഗോള്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് മുന്നേറുന്നു. രണ്ടാം ഇന്നിംഗ്സില്‍ 111/3 എന്ന നിലയില്‍ നില്‍ക്കുന്ന ഇംഗ്ലണ്ട് ഇപ്പോള്‍ 250 റണ്‍സിന്റെ ലീഡാണ് കൈവശമാക്കിയിട്ടുള്ളത്. കീറ്റണ്‍ ജെന്നിംഗ്സ് 60 റണ്‍സുമായി നില്‍ക്കുമ്പോള്‍ 14 റണ്‍സ് നേടി ബെന്‍ സ്റ്റോക്സാണ് ഒപ്പമുള്ളത്.

റോറി ബേണ്‍സിനെ(23) റണ്ണൗട്ട് രൂപത്തില്‍ നഷ്ടമാകുമ്പോള്‍ ഒന്നാം വിക്കറ്റില്‍ ഇംഗ്ലണ്ട് 60 റണ്‍സാണ് നേടിയിട്ടുണ്ടായിരുന്നത്. മോയിന്‍ അലിയെയും ജോ റൂട്ടിനെയും ഏതാനും ഓവറുകള്‍ക്കകത്ത് നഷ്ടമാകുമ്പോള്‍ 74/3 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണെങ്കിലും കീറ്റണും സ്റ്റോക്സും ചേര്‍ന്ന് വീണ്ടും ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

37 റണ്‍സാണ് ഇതുവരെ നാലാം വിക്കറ്റില്‍ കൂട്ടുകെട്ട് നേടിയിട്ടുള്ളത്. മെല്ലെയാണെങ്കിലും ഇംഗ്ലണ്ട് പതിയെ മത്സരത്തില്‍ തങ്ങളുടെ സാന്നിദ്ധ്യമുറപ്പിക്കുന്ന കാഴ്ചയാണ് ഗോളില്‍ വീക്ഷിക്കാനാകുന്നത്. ദില്‍രുവന്‍ പെരേര, രംഗന ഹെരാത്ത് എന്നിവരാണ് ശ്രീലങ്കയ്ക്കായി വിക്കറ്റുകള്‍ നേടിയത്.