തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷനും, കേരള സ്പോര്‍ട്സ് ആന്‍റ് യൂത്ത് അഫയേഴ്സും സംയുക്തമായി തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ് പരിശീലന കേന്ദ്രം ആരംഭിച്ചു. കേരള സ്പോര്‍ട്സ് ആന്‍റ് യൂത്ത് അഫയേഴ്സ് ഡയറക്ടര്‍ വിഷ്ണു രാജ് ഐ.എ.എസ് ആദ്യ ബോള്‍ എറിഞ്ഞു ട്രെയിനിംഗ് സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. നെറ്റ് പ്രാക്ടീസ് ഉള്‍പ്പെടെ ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തിലെ മികച്ച പരിശീലന സൗകര്യങ്ങള്‍ കളിക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ് കുമാര്‍, പ്രസിഡഡന്റ്റ് ജയേഷ് ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
